വാഷിങ്ടണ്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് അമെരിക്കന്‍ എയര്‍ലൈന്‍സിന്റെ യാത്ര റദ്ദാക്കി. ടേക്ക് ഓഫിന് തൊട്ടു മുന്‍പ് വിമാനത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നതോടെയാണ് നടപടി. സംഭവത്തിനു പിന്നാലെ യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തിറക്കി. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്തില്‍ 173 യാക്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡെന്‍വറില്‍ നിന്നും മിയാമിയിലേക്ക് പറക്കാനിരുന്ന വിമാനത്തിനാണ് ടേക്ക് ഓഫിന് തൊട്ടു മുന്‍പ് സാങ്കേതിക തകരാര്‍ കണ്ടെത്തയിത്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകരാറിലാവുകയായിരുന്നു. തുടര്‍ന്ന് തീയും പുകയും ഉയര്‍ന്നു.
പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതിന്റെയും ഓടിമാറുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എഫ്എഎ വ്യക്തമാക്കി.

Comments: